Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Umman Chandy

Kannur

ഉ​മ്മ​ൻ​ ചാ​ണ്ടി എ​ന്നും ജ​ന​നാ​യ​ക​ൻ: ര​മേ​ശ് ചെ​ന്നി​ത്ത​ല

ക​ണ്ണൂ​ർ: ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ സ്വ​ന്തം പ്ര​ശ്ന​ങ്ങ​ളാ​യി ഏ​റ്റെ​ടു​ത്ത് എ​ന്നും അ​വ​ർ​ക്കൊ​പ്പം നി​ന്ന ജ​ന​നാ​യ​ക​നാ​യി​രു​ന്നു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​ർ ഡി​സി​സി. സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ക്കാ​ല​വും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ അ​ത്താ​ണി​യാ​യി​രു​ന്നു ഉ​മ്മ​ൻ​ചാ​ണ്ടി. കേ​ര​ള​ത്തി​ൽ എം​എ​ൽ​എ​മാ​രു​ടെ​യും എം​പി​മാ​രു​ടെ​യും പ്ര​വ​ർ​ത്ത​ന​രീ​തി​യി​ൽ സ​മൂ​ല​മാ​യ പ​രി​വ​ർ​ത്ത​ന​മു​ണ്ടാ​യ​ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​ര​യി​ലു​ണ്ടാ​യി​രു​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ച് എം​എ​ൽ​എ​മാ​ർ ജ​യി​ച്ചു​വ​ന്ന​പ്പോ​ഴാ​യി​രു​ന്നു. ഞ​ങ്ങ​ൾ ഇ​ണ​ങ്ങി​യും പി​ണ​ങ്ങി​യും നീ​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, പ്ര​ശ്ന​ങ്ങ​ൾ വ​രു​ന്പോ​ൾ അ​ദ്ദേ​ഹ​മെ​പ്പോ​ഴും ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​മാ​യി​രു​ന്നു​വെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല അ​നു​സ്മ​രി​ച്ചു.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്ത് ക​ണ്ണൂ​രി​ലെ കോ​ൺ​ഗ്ര​സ് ര​ക്ത​സാ​ക്ഷി കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം 1957ന് ​ശേ​ഷം ജീ​വ​ൻ ബ​ലി​ക​ഴി​ച്ച കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ചൈ​ത​ന്യ​യാ​ത്ര​യി​ലൂ​ടെ ല​ഭി​ച്ച നോ​ട്ടു​മാ​ല​ക​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ൽ ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി.​ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്‌‌​ട്ര വി​മാ​ന​ത്താ​വ​ള​വും വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്‌​ട്ര തു​റ​മു​ഖ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​മി​ക​വ് പ്ര​ക​ട​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
കെ.​സു​ധാ​ക​ര​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി. പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ, പ്ര​ഫ. എ.​ഡി. മു​സ്ത​ഫ, വി.​എ. നാ​രാ​യ​ണ​ൻ, സോ​ണി സെ​ബാ​സ്റ്റ്യ​ൻ, പി.​ടി. മാ​ത്യു, സ​ജീ​വ് മാ​റോ​ളി, ടി. ​ജ​യ​കൃ​ഷ്ണ​ൻ, റി​ജി​ൽ മാ​ക്കു​റ്റി, എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് ബ്ലാ​ത്തൂ​ർ, അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ, ഡോ. ​ഷ​മ മു​ഹ​മ്മ​ദ്, വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ് , വി.​വി. പു​രു​ഷോ​ത്ത​മ​ൻ, വി. ​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

Latest News

Corehub Up